ഈ മാസം തുടക്കത്തില്‍ ദില്ലിയിലെത്തി മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ആശംസകള്‍ സ്വീകരിച്ച മോദി ഇതിന് ട്വിറ്ററില്‍ നന്ദിയും അറിയിച്ചു.
നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍. താങ്കളുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു. നിലയ്ക്കാത്ത കര്‍മ്മത്തിന് ഊര്‍ജ്ജമുണ്ടാവട്ടെ എന്നും ആശംസിക്കുന്നു. മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. അധികം വൈകാതെ ആശംസകള്‍ സ്വീകരിച്ച് മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ മറുപടി വന്നു. നിങ്ങളുടെ ആശംസയെ ഞാന്‍ വിലമതിക്കുന്നു, എന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം.
ഈ മാസം തുടക്കത്തില്‍ ദില്ലിയിലെത്തി മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. എന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായേക്കും മോഹന്‍ലാലെന്നും ഇതിന്റെ മുന്നോടിയായിരുന്നു ചര്‍ച്ചയെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിനിമാരംഗത്തുനിന്നുള്ള ഒട്ടേറെ പേര്‍ മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ബോളിവുഡില്‍ നിന്ന് ശേഖര്‍ കപൂര്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, അക്ഷയ് കുമാര്‍, റിഷി കപൂര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അമിതാഭ് ബച്ചന്‍ എന്നിവരുടെയൊക്കെ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
