അടുത്തകാലത്തിറങ്ങിയ സിദ്ദീഖ് - ജയസൂര്യ ചിത്രമാണ് ഫുക്രി. ചിത്രത്തില്‍ ജയസൂര്യ ധരിച്ച കൂര്‍ത്തകളുടെ ഡിസൈന്‍ ശ്രദ്ധേയമായിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് അത് ഡിസൈന്‍ ചെയ്തത് എന്നത് മറ്റൊരു പ്രത്യേകതയായിരുന്നു.

എന്നാല്‍ സാക്ഷാല്‍ മോഹന്‍ലാല്‍ വരെ ആ കുര്‍ത്തയുടെ ഫാനായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ജയസൂര്യയോട് പറഞ്ഞ് അത്തരത്തിലെ കുര്‍ത്ത ഡിസൈന്‍ ചെയ്ത് വാങ്ങിയിരിക്കുകയാണ് ലാല്‍. ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജയസൂര്യയും സരിതയും കഴിഞ്ഞ ദിവസം ലാലിന്റെ വീട്ടില്‍ നേരിട്ടെത്തി കുര്‍ത്തകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ജയസൂര്യ തന്നെയാണ് തന്‍റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഈ വാര്‍ത്ത പങ്കുവച്ചത്.

"മോനേ... ലാലാണ് "
എന്ന് തുടങ്ങുന്ന മോഹന്‍ ലാലിന്‍റെ വിളിയുടെ വിശദവിവരം രസകരമായിട്ടാണ് ജയസൂര്യ പങ്കുവയ്ക്കുന്നത്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് ഡ്രസ് ഡിസൈന്‍ ചെയ്ത് തരാൻ പറയുമോ എന്ന് കേട്ട് താന്‍ തന്നെ ഞെട്ടിപ്പോയെന്നും പൃഥിയോ, ചാക്കോച്ചനോ പണി തരുന്നതാണെന്നു സംശയിച്ചെന്നും താരം പറയുന്നു. പിന്നെ ഡ്രസുകളും കൊണ്ട് മോഹനന്‍ ലാലിന്‍റെ വീട്ടില്‍ പോയതും അവിടെ അടുത്ത സൂപ്പര്‍ സ്റ്റാറിനെ കണ്ടതുമൊക്കെ ജയസൂര്യ രസകരമായി പങ്കുവയ്ക്കുന്നു. ജയസൂര്യുടെ ഫേസ് ബുക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം.