പുലിമുരുകനും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിനും ശേഷം മോഹന്‍ലാലിന്റെ വമ്പന്‍ പ്രൊജക്ടുകളാണ് വരാന്‍ പോകുന്നത്. വില്ലന്‍, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാലും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. അടുത്തിടെ ലൊക്കേഷന്‍ കാഴ്ച്ചകള്‍ ഇരുവരും തങ്ങളുടെ ഔദ്യേഗിക ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
ഇടിക്കുളയും സംവിധായകനും എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ ലാല്‍ ജോസിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ ദേഹത്ത് ഇടിക്കുന്ന തരത്തിലാണ് ഇടിക്കുള ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ എന്റെ ഹിറോയുടെ കൂടെ എന്നു പറഞ്ഞാണ് സംവിധായകന്‍ ഫോട്ടോ പങ്കുവച്ചത്. ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയായ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനുള്ള തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പാലിന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഇരുവരുടെയും ഫേസ്ബുക്കിലെ പുതിയ ഫോട്ടോകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
