മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഒപ്പം മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രിയദര്‍ശന് മലയാളത്തില്‍ വന്‍ തിരിച്ചുവരവാണ് ഒപ്പം സമ്മാനിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മികച്ച പ്രകടനവുമാണ് സിനിമയിലേത്. ചിത്രം വിജയിപ്പിച്ച ആരാധകര്‍ക്ക് നന്ദി പറയാന്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഫേസ്ബുക്കില്‍ ലൈവായി എത്തുകയും ചെയ്‍തു. ഒപ്പം എന്ന സിനിമയിലേതു പോലെ തന്നെ പ്രിയദര്‍ശന്‍ മോഹന്‍ലാലിന് ഒരു സമ്മാനവും നല്‍കി- കണ്ണട.

\മോഹന്‍‌ലാലിനു പുറമേ നെടുമുടി വേണു, സമുദ്രക്കനി, മാമുക്കോയ, മീനാക്ഷി, അനുശ്രീ, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്, കവിയൂര്‍ പൊന്നമ്മ, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. എം ജി ശ്രീകുമാറാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.