അന്യഭാഷാ സിനിമകളില്‍ മോഹന്‍ലാല്‍ സജീവമാകുന്നു. അടുത്തതായി കന്നഡ സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

നാഗണ്ണ സംവിധാനം ചെയ്യുന്ന കണ്ണ്വേശ്വര എന്ന സിനിമയിലാണ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന്. കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയാണ് മറ്റൊരു നായകന്‍. വേദികയആണ് നായിക. കന്നഡയ്‍ക്കു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും കണ്ണ്വേശ്വര ചിത്രീകരിക്കും.

2015ല്‍ പ്രദര്‍ശനത്തിന് എത്തിയ മൈത്രി ആയിരുന്നു മോഹന്‍ലാലിന്റെ ആദ്യ കന്നഡ സിനിമ.