സി.വി.സിനിയ
ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ -മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ജനുവരി ഫെബ്രുവരി മാസങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവും ഇതായിരിക്കുമെന്ന് സന്തോഷ് ടി. കുരുവിള അറിയിച്ചു.

ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട്, പാര്‍വതി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ സാജു തോമസ് ആണ് തിരക്കഥ. ജനുവരി 18 ന് മോഹന്‍ലാല്‍ ജോയ്ന്‍ ചെയ്യുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാജു തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഒരു നടനെന്ന നിലയില്‍ ഏറെ കൗതുകം തോന്നിയ സബ്ജക്ടിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം എന്നാണ് ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഏറെ വ്യത്യസ്തത നിറഞ്ഞ ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകള്‍ നല്‍കുന്ന സൂചന.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ സര്‍ഫറോഷ് ഉള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകന്‍ ജോണ്‍ മാത്യു മാത്തന്‍ നിര്‍വഹിച്ചു. നിര്‍മാതാവ് സന്തോഷ് ടി കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ സന്ദീപ് നാരായണന്‍, അരുണ്‍ സി തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണിത്.
