സി.വി.സിനിയ
ഒടിയന് വേണ്ടി പുതിയ ലുക്കിലെത്തിയ മോഹന്‍ലാല്‍ പുതുചിത്രത്തിന് വേണ്ടി തയാറെടുക്കുന്നു. ജനുവരി 18 ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. ഡ്രാമ ത്രില്ലറിലുള്ളതാണ് ചിത്രം. മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യ ചിത്രീകരണം. ജനുവരി 10 ന് ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാജു തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
പൂനെ, ബോംബെ എന്നിവിടങ്ങളില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രം കൂടിയാണിത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടുനുമാണ്.
തല്‍ക്കാലം ഒടിയന്‍റെ ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണ്. ഡിസംബര്‍ 5 ന് ആരംഭിക്കാനിരുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി മധ്യത്തിലാകും ഇനി പുരനരാംഭിക്കുക. അതേസമയം ഒടിയന്‍ ചിത്രീകരണം മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമല്ല.
