മോഹന്‍ലാല്‍-രജ്ഞിത്ത് കൂട്ടുക്കെട്ടില്‍ പിറക്കുന്ന സിനിമകളോട് ആരാധകര്‍ക്ക് എപ്പോഴും പ്രിയമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്ത് നിന്നും വരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറലില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

മോഹന്‍ലാലിന്റെ ഒടിയനും കായംകുളം കൊച്ചുണ്ണിക്കും ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. മോഹന്‍ലാല്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം സിംഗപ്പൂരിലാണ്. ജനുവരി 18 അജോയ് വര്‍മയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ താരം എത്തും..

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും അനുസിത്താരയും പ്രധാന കഥാപാത്രങ്ങളാകുന്ന ബിലാത്തിക്കഥയാണ് രഞ്ജിത്തിന്റെ പുതിയ ചിത്രം. ഇതിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കും.