ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയോട് അടുക്കുകയാണ്. ഷാനവാസിനെ ആശുപത്രിയിലാക്കിയ അതിക്രമത്തിന് നെവിനെ മോഹൻലാൽ ചോദ്യം ചെയ്യുന്ന പ്രൊമോ പുറത്തിറങ്ങി. നെവിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മോഹൻലാൽ സൂചന നൽകുന്നു.
ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാന്റ് ഫിനാലേയിലേക്ക് കടക്കുകയാണ്. ഓരോ ദിവസം കഴിയുംന്തോറും സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയിൽ നടന്നു കൊണ്ടിരിക്കുന്നത്. നെവിന്റെ അതിക്രമം കാരണം ഷാനവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതായി വരെ വന്നിരുന്നു. ഇക്കാര്യത്തെ കുറിച്ച് വീക്കെൻഡ് എപ്പിസോഡായ ഇന്ന് മോഹൻലാൽ, നെവിനോട് ചോദിക്കുന്നുണ്ട്. ഇതിന്റെ പ്രമോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
നെവിൻ ഷാനവാസുമായി എന്താണ് എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഞാൻ മനഃപൂർവ്വം ചെയ്തതല്ലെന്നാണ് നെവിന്റെ മറുപടി. ഇത് മനഃപൂർവ്വം ചെയ്തത് അല്ലെങ്കിൽ പിന്നെ എന്താണെന്ന് മോഹൻലാൽ ചോദിക്കുന്നത് വീഡിയോയിൽ കാണാം. എന്തോ ഒരു ബാധ കയറിയത് പോലെയാണ് നെവിന്റെ പെരുമാറ്റം എന്നായിരുന്നു അനീഷിന്റെ പ്രതികരണം. "നെവിൻ എവിക്ഷനിൽ ഉള്ള ആളല്ലേ. നെവിൻ എവിക്ഷനിൽ പുറത്തു പോയില്ലെങ്കിൽ എന്ത് വേണമെന്ന് ഞാൻ തീരുമാനിക്കും", എന്ന് മോഹൻലാൽ പറയുന്നുമുണ്ട്. പ്രമോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നെവിനെതിരെ എന്ത് നടപടിയാകും ബിഗ് ബോസ് അധികൃതർ എടുക്കുക എന്നറിയാനായി പ്രേക്ഷകരും അക്ഷമരായി കാത്തിരിക്കുകയാണ്.
അതേസമയം, ഗ്രാന്റ് ഫിനാേയ്ക്കുള്ള ആദ്യ മത്സരാർത്ഥിയായിരിക്കുകയാണ് നൂറ. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ ജയിച്ചാണ് നൂറ ഈ നേട്ടം കൈവരിച്ചത്. ടോപ് 5ൽ ആണ് നൂറ എത്തിയിരിക്കുന്നത്. 8 ടാസ്കുകളിലായി 56 പോയിന്റ് നേടിയാണ് നൂറ ടോപ് 5ല‍്‍ എത്തിയിരിക്കുന്നത്. അഞ്ച് പോയന്റുകളുടെ വ്യത്യാസത്തിലാണ് നൂറ ഗ്രാൻഡ് ഫിനാലെയിലേക്ക് എൻട്രി നേടിയിരിക്കുന്നത്. രണ്ടാമതെത്തിയ ആര്യന് നേടായനായത് 51 പോയന്റുകൾ മാത്രമായിരുന്നു. ആദില, സാബുമാൻ, നെവിൻ, ആര്യൻ, അനീഷ്, അക്ബർ, അനുമോൾ, സാബുമാൻ എന്നിവരാണ് ബാക്കിയുള്ള മത്സരാർത്ഥികൾ.



