റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായം കുളം കൊച്ചുണ്ണിയിലൂടെ മോഹന്‍ലാല്‍ വീണ്ടും ആരാധകരുടെ മനം കവരുകയാണ്. ഇത്തിക്കര പക്കിയായി വേഷമിട്ട മോഹന്‍ലാലിന്റെ ചിത്രമാണ് ഓരോദിവസവും തരംഗം സൃഷ്ടിക്കുന്നത്.

വ്യത്യസ്ത ഭാവങ്ങളോടെയുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. നിവിന്‍ പോളിയാണ് കായം കുളം കൊച്ചുണ്ണിയായി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മംഗാലാപുരത്ത് പുരോഗമിക്കുകയാണ്.

മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധകര്‍. ഇരുവരുടെയും ചിത്രത്തെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.