കാണികളെ രസിപ്പിക്കാനായി നൃത്തങ്ങളും കോമഡി സ്‌കിറ്റുകളും അടക്കം നിരവധി പ്രോഗ്രാമുകളാണ് താരസംഘടന തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപടിയുടെ അണിയറയില്‍ ഒരുക്കുന്നത്
കൊച്ചി : മലയാള സിനിമ താരങ്ങളുടെ താരനിശ മെയ് 6നാണ് നടക്കുന്നത്. കാണികളെ രസിപ്പിക്കാനായി നൃത്തങ്ങളും കോമഡി സ്കിറ്റുകളും അടക്കം നിരവധി പ്രോഗ്രാമുകളാണ് താരസംഘടന തിരുവനന്തപുരം ഗ്രീന് ഫീല്ഡ് സ്റ്റേഡിയത്തില് നടക്കുന്ന പരിപടിയുടെ അണിയറയില് ഒരുക്കുന്നത്. പ്രമുഖ സംവിധായകന് സിദ്ദിഖിന്റെ ഏകോപനത്തിലാണ് താരങ്ങള് പരിപാടികള് അവതരിപ്പിക്കുക.
പരിപാടിക്കായുള്ള റിഹേഴ്സലുകള് കൊച്ചിയിലെ ഹോട്ടലില് പുരോഗമിക്കുകയാണ്. ഷോയ്ക്കായി മോഹന്ലാല് ഡാന്സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില് വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. ‘ദ കംപ്ലീറ്റ് ആക്ടര്’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് താന് ഡാന്സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ മോഹന്ലാല് ആരാധകര്ക്കായി പങ്കു വെച്ചത്.
