കണ്ണിറുക്കി, ചെറു പുഞ്ചിരി തൂകി മോഹന്‍ലാലിന്റെ പുതിയ ലുക്ക്. കായംകുളം കൊച്ചുണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാലിന്റെ പുതിയ ഭാവ പ്രകടനം. നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ വേഷമിടുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനായി 15 ലേറെ ദിവസങ്ങളുടെ കാള്‍ഷീറ്റാണ് മോഹന്‍ലാല്‍ നല്‍കിയിട്ടുള്ളത്. മലയാള സിനിമയില്‍ ലാലേട്ടന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹം എത്തുന്നതെന്ന് നിവിന്‍ നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാലും നിവിന്‍പോളിയും തിരശ്ശീലയില്‍ ഒരുമിക്കുന്നതിന്റെ ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകര്‍.