മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായിട്ടാണ് മഞ്ജു വാര്യര്‍ സിനിമയില്‍ അഭിനയിക്കുന്നത്. സുധീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യാഹിയയാണു ചിത്രം സംവിധാനം ചെയ്യുന്നത്.

1980 ല്‍ ക്രിസ്തുമസ് റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററില്‍ എത്തിയതോടെയാണു മോഹന്‍ലാല്‍ മലയാള സിനിമയില്‍ വില്ലനായി എത്തുന്നത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലുടെയാണു സിനിമ ആരംഭിക്കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെ മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം.