മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. സിനിമയുടെ സ്വിച്ചോണ്‍ ജയറാം നിര്‍വഹിച്ചു.

രണ്ടര വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്താണ് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരന്നു. ആശിര്‍വാദ് സിനിമാസും എച്ച് ജി എന്റര്‍ടെയ്‍ന്‍മെന്റും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.