വിശ്രമ വേളകള്‍ ആന്ദകരമാക്കാനുള്ള തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍. സന്തോഷത്തിന്റെ ദേശമായ ഭൂട്ടാന്‍ സന്ദര്‍ശനത്തിലാണ് താരമിപ്പോള്‍. ലോകത്തിെല മറ്റു രാജ്യങ്ങളില്‍ ഏറ്റവും സന്തോഷവും ആനന്ദവുമുള്ള നാടാണെന്നാണ് ലാല്‍ ഭൂട്ടാനെ വിശേഷിപ്പിക്കുന്നത്. ഭൂട്ടാന്‍ക്കാരുടെ ജീവിതത്തിലെ ആനന്ദവും സന്തോഷവും നിലനിര്‍ത്തുന്നതും എങ്ങനെയെന്നും ആ ദേശം തങ്ങളുടെ അഭിമാനം നിലനിര്‍ത്തുന്നതെങ്ങനെയാണെന്നും മനസ്സിലാക്കാനാണ് താരം ഭൂട്ടാനില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഭൂട്ടാന്‍ സന്ദര്‍ശന ചിത്രങ്ങള്‍ കാണാം.

ആനന്ദം തേടിയുള്ള യാത്ര
സന്തോഷം തേടിയാണ് മനുഷ്യര്‍ ലോകം മുഴുവന്‍ അലയുന്നതുപോലെ സന്തോഷത്തിന്റെ ദേശം തേടിയാണ് ഭൂട്ടാന്റെ തലസ്ഥാനമായ തിമ്പൂവിലും പുരാതന നഗരമായ പാരോയിലും എത്തിയതെന്ന് ലാല്‍

സന്തോഷത്തില്‍ നിന്നും നാം അകലെ
ഓണം പോലുള്ള ഉത്സവമുള്ള നാട്ടിലെ നമ്മള്‍ ഏതെങ്കിലും കാര്യത്തില്‍ എപ്പോഴും ദു:ഖിതരായിരിക്കും. പൂര്‍ണ സന്തോഷവന്മാരായ എത്രപേര്‍ ഉണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. നാം സന്തോഷത്തില്‍ നിന്നും അകലെയാണെന്നും ലാല്‍ ബ്ലോഗില്‍.

സന്തോഷത്തിന്റെ ദേശം
ലോകത്ത് സന്തോഷം മാത്രമായ ഒരു ദേശം ഹിമാലയ രാജ്യമായ ഭൂട്ടാനാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ലോകം ദു:ഖമാണെന്ന് പറഞ്ഞ ബുദ്ധന്റെ നാട്ടുകാര്‍ സന്തോഷത്തിന് പ്രാധാന്യം നല്‍കി ജീവിക്കുന്നു.

ഭൂട്ടാന്റെ സന്തോഷം
സ്വന്തം ജീവിത്തിന്റെ സവിശേഷമായ ക്രമീകരണത്തിലൂടെയും എല്ലാ കാര്യങ്ങളോടുമുള്ള വ്യത്യസ്തമായ സമീപനങ്ങളിലൂടെയും അവര്‍ സന്തോഷം കണ്ടെത്തുകയാണ്.

