പലതരം കാഴ്‍ചകളുടെ നിറവുമായിട്ടാണ് ബിഗ് ബോസ് അവസാനത്തിലെത്തിയത്. ഇണക്കങ്ങളും പിണക്കങ്ങളും സൌഹൃദങ്ങളുമൊക്കെ ബിഗ് ബോസില്‍ ആവര്‍ത്തിച്ചു. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ വീണ്ടും പ്രേക്ഷകരുടെ ഓര്‍മ്മയിലേക്കെത്തിക്കുകയായിരുന്നു. മത്സരാര്‍ഥികളുടെ അഭിപ്രായങ്ങള്‍ ചോദിച്ചും പാട്ടുപാടിയും ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ രസകരമായി കൊണ്ടുപോകുകയും ചെയ്തു, മോഹന്‍ലാല്‍. ബിഗ് ബോസിലെ പ്രണയക്കാഴ്‍ചകളും അക്കൂട്ടത്തിലുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീനിഷ്- പേളി പ്രണയമായിരുന്നു ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്. ഇരുവരും തമ്മിലുള്ള പ്രണയം ഗെയിമിന്റെ ഭാഗമാണോ എന്നും ചിലര്‍ സംശയിച്ചു. എന്നാല്‍ ഒരു എപ്പിസോഡില്‍ ഇരുവരും മോഹന്‍ലാലിനോട് തന്നെ തങ്ങളുടെ പ്രണയം തുറന്നുപറയുകയും ചെയ്‍തിരുന്നു. വിവാഹത്തിലേക്ക് പോകാനാണ് തീരുമാനമെന്നായിരുന്നു ശ്രീനിഷ് ഏറ്റവും ഒടുവില്‍ പറഞ്ഞത്. എന്തായാലും ആ പ്രണയക്കാഴ്‍ചകളുടെ ചില നിമിഷങ്ങള്‍ വീണ്ടും ബിഗ് ബോസ്സില്‍ കാണിക്കുകയും ചെയ്തു. പ്രണയമില്ലാതെ എന്ത് ലോകം എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ വിശ്വസിക്കുന്ന ആളാണ് താന്‍ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

പ്രണയിനികള്‍ക്കായി പാട്ട് പാടാനും മോഹന്‍ലാല്‍ മറന്നില്ല. പ്രണയത്തെ സ്‍നേഹിക്കുന്ന പ്രണയിനികള്‍ക്കായി ഒരു ഗാനം എന്ന മുഖവുരയോടെയായിരുന്നു മോഹന്‍ലാലിന്റെ പാട്ട്. പിന്നണി ഗായിക ആനിയും ലാലേട്ടനൊപ്പം പാടാനുണ്ടായിരുന്നു.