മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രം പേട്രിയറ്റിലെതെന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മഹേഷ് നാരായൺ ചിത്രം ‘പേട്രിയറ്റ്’ലെ ഷൂട്ടിങ്ങ് സമയത്തെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ചിത്രീകരണ വേളയിൽ മുഖം പാതി മറച്ച് നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. അതേസമയം ഇത് എ.ഐ നിർമ്മിതമാണെന്നും പറയുന്നുണ്ട്. എന്നാൽ നേരത്തെ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച മോഹൻലാലിനൊപ്പമുള്ള ചിത്രത്തിൽ ഇതേ കോസ്റ്റ്യൂമിൽ ആണ് താരത്തെ കാണാൻ സാധിക്കുന്നത്.
അതേസമയം ചിത്രത്തിൻറെ ടീസർ ഒക്ടോബർ 2 ന് പുറത്തുവിടുമെന്നും റിപ്പോർട്ടുകളുണ്ട്. പുറത്തുവരുന്ന മറ്റ് റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ 70 % ചിത്രീകരണം പൂർത്തിയായി എന്നാണ് അറിയാൻ കഴിയുന്നത്. ആരോഗ്യം മെച്ചപ്പെട്ട മമ്മൂട്ടി അടുത്ത മാസം ഈ സിനിമയുടെ ചിത്രീകരണത്തിൽ പങ്കുചേരുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച പ്രഖ്യാപനം ആയിരുന്നു മഹേഷ് നാരായണൻ പടത്തിന്റേത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മലയാളം കാത്തിരിക്കുന്ന കോംബോ
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായത് കൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.



