ഒടിയന്‍ മാണിക്യനെ കാണാനും കഥ കേള്‍ക്കാനും ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. ആരാണ് ഒടിയന്‍, എന്താണ് ഒടിയന്‍റെ ലക്ഷ്യം എന്നൊക്കെ ഒടുവില്‍ ആരാധകരുടെ സംശയങ്ങള്‍ തീര്‍ത്തുകൊണ്ട് വാരണാസിയില്‍ നിന്ന് താരരാജാവ് സംസാരിച്ചിരുന്നു. ഒടിയന് വേണ്ടി മോഹന്‍ലാല്‍ തേന്‍കുറിശ്ശിയില്‍ എപ്പോള്‍ എത്തുമെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതിന് വിരാമായാണ് മോഹന്‍ലാലിന്‍റെ വീഡിയോ എത്തിയത്.
മോഹന്‍ ലാല്‍ ഒടിയന് വേണ്ടി തേന്‍കുറിശ്ശിയില്‍ എത്തി. കാശിയില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് താന്‍ അറിഞ്ഞത് തനിക്കൊപ്പം തന്‍റെ കഥാപാത്രങ്ങള്‍ക്ക് വയസ്സായി കഴിഞ്ഞിരിക്കുന്നുവെന്ന്. പക്ഷേ തേന്‍കുറിശ്ശിക്ക് മാത്രം ചെറുപ്പമാണ്. അന്ന് യാത്ര പറഞ്ഞ് പോയപ്പോള്‍ ഇവിടെ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും പ്രതികാരത്തിനുമൊന്നും വയസ്സായിട്ടേയില്ല. എന്നിങ്ങനെയാണ് വീഡിയോയിലൂടെ മോഹന്‍ലാല്‍ പറയുന്നത്.
നിങ്ങളെപ്പോലെ എനിക്കും ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരു കഥാപാത്രമാണ് മാണിക്യനെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
