മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പത്ത് വർഷത്തിന് ശേഷം പുറത്തിറങ്ങിയ 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു.

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവ്വത്തിന്റെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു. സം​ഗീത് പ്രതാപിന്റെയും അനൂപ് സത്യന്റെയും സോഷ്യൽ മീഡിയ പേജ് വഴിയാണ് സീൻ പുറത്തുവിട്ടിരിക്കുന്നത്. ഹോസ്പിറ്റൽ രം​ഗത്തിൽ സം​ഗീതും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീനും ഡയലോ​ഗുമാണിത്. "It was not ‘ഇനി നടക്കപോറത് യുദ്ധം'nor 'എന്റെ പിള്ളേരെ തൊടുന്നോടാ", എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്.

​ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രമാണ് ഹൃദയപൂർവ്വം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹ​ൻലാലും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ യുഎസ്പി. ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്.

View post on Instagram

ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിച്ചിരുന്നു. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിൻ പ്രഭാകർ, കലാസംവിധാനം: പ്രശാന്ത് നാരായണൻ, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകർ: ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ: ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, സ്റ്റിൽസ്: അമൽ സി സദർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്