മോഹന്‍ലാലിന്റെ ആരാധികയായി മഞ്ജുവാര്യര്‍ എത്തുന്ന സിനിമയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടന്നു. കൊച്ചി ലുലുമാളിലായിരുന്നു മോഹന്‍ലാല്‍ സിനിമയുടെ ലോഞ്ചിംഗ് നടന്നത്. ആവേശത്തോടെയാണ് ആരാധകര്‍ ടീസറിനെ വരവേറ്റത്.
നവാതനായ സുനില്‍ പൂവേലിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമകളിലെ കുറേയേറെ കഥാപാത്രങ്ങളൈയും മോഹന്‍ലാല്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന കോമഡി ചിത്രമാണിത്.
മീനുകുട്ടിയായി മഞ്ജുവാര്യരും സേതുമാധവനായി ഇന്ദ്രജിത്തും എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കും ഈ ചിത്രം. മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.

