മോഹൻലാല്‍ നായകനായ ഒടിയൻ റിലീസിന് തയ്യാറെടുക്കുകയാണ്. 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം മോഹൻലാലിന്റെ മറ്റൊരു പ്രൊജക്റ്റ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ടോമിച്ചൻ മുളകുപാടമാണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത്.

അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം മോഹൻലാലും ടോമിച്ചൻ മുളകുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകയുമുണ്ട്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.