ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ചിത്രത്തിന് വേണ്ടി അതിഗംഭീര മേക്ക് ഓവറുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററില്‍ മീശയില്ലാത്ത മോഹന്‍ലാലിനെയാണ് കാണിക്കുന്നത്.
ഇത് മുപ്പതുകാരനായ മാണിക്യനായാണ് ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂളില്‍ എത്തുന്നത്. എന്നാല്‍ ഒടിയന്‍ ലുക്കെന്ന രീതിയില്‍ മോഹന്‍ലാലിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നീല ഷര്‍ട്ട് ധരിച്ച് മോഹന്‍ലാല്‍ ഒടിയന് വേണ്ടി രൂപമാറ്റം വരുത്തിയ ചിത്രമാണിതെന്ന വ്യാജേനയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതേസമയം, ഇത് കാസനോവ എന്ന ചിത്രത്തിലേതാണ്.
സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം തുടങ്ങിയെന്നും മോഹന്‍ലാല്‍ ക്യൂട്ട് ലുക്കില്‍ ഡിസംബര്‍ അഞ്ചിന് ജോയിന്‍ ചെയ്യുമെന്നുമാണ് സംവിധായകന്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
