സമകാലിക വിഷയങ്ങളോട് ബ്ലോഗിലൂടെ സജീവമായി പ്രതികരിക്കുന്ന നടനാണ് മോഹന്‍‌ലാല്‍. അദ്ദേഹത്തിന്റെ ചില ബ്ലോഗുകള്‍ ചര്‍ച്ചയും വിവാദവും ആകാറുണ്ട്. എന്നാല്‍ ഏറ്റവും ഒടുവില്‍ ക്ഷമാപണവുമായാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ എത്തിയിരിക്കുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി താന്‍ ഷൂട്ടിങ്ങ് തിരക്കിലാണ്. അതിനാല്‍ ബ്ലോഗുകളൊന്നും എഴുതാന്‍ സാധിക്കുന്നില്ല. അടുത്ത മാസം മുതല്‍ പുതിയ ചിന്തകളുമായി ബ്ലോഗില്‍ എത്തുമെന്നും അതുവരെയ്ക്കും പ്രിയപ്പെട്ട ആരാധകരോട് മാപ്പു ചോദിക്കുന്നുവെന്നും താരം വാക്കു നല്‍കുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാല്‍ ഇപ്പോളുള്ളത്‍.