മോഹന്‍ലാലിന്റെ പലതരത്തിലുള്ള ഫോട്ടോകളും പ്രതിമകളും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ചട്ടിയും പാത്രങ്ങളും കൊണ്ട് 'വരച്ച' മോഹന്‍ലാലിനെ കണ്ടിട്ടുണ്ടോ? ഡാവിഞ്ചി സുരേഷ് ആണ് ഇങ്ങനെയൊരു വ്യത്യസ്ത കലാരൂപം ഉണ്ടാക്കിയിരിക്കുന്നത്.



വീട്ടിലെ അലുമിനിയം കുടങ്ങള്‍, മൂടികള്‍, പാത്രങ്ങള്‍, കിടയ്ക്ക വിരി എന്നിവ ഉപയോഗിച്ചാണ് സുരേഷ് മോഹന്‍ലാലിനെ ഉണ്ടാക്കിയിരിക്കുന്നത്. സ്ഥടികം സിനിമയിലെ റെയ്ബാന്‍ ഗ്ലാസ് വച്ച ആടു തോമയെയാണ് സുരേഷ് ഇങ്ങനെ രൂപപ്പെടുത്തിയത്. സംഭവം കണ്ട മോഹന്‍ലാല്‍ സുരേഷിനെ അഭിനന്ദനം അറിയിച്ചു.