പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ചിത്രത്തിന് പ്രതീക്ഷകൾ ഏറെ. അതിനിടെയാണ് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വണ്ടിപ്പെരിയാര്‍: പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന സിനിമയാണ് ലൂസിഫര്‍. ഈ ചിത്രത്തിന്‍റെ ചിത്രീകരണ വിശേഷങ്ങള്‍ വളരെ ആവേശത്തോടെയാണ് മലയാള സിനിമ ലോകം ശ്രദ്ധിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ചിത്രത്തിന് പ്രതീക്ഷകൾ ഏറെ. അതിനിടെയാണ് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലൂസിഫര്‍ സെറ്റിൽ ചിത്രീകരണത്തിനിടെ തലയിൽ കൈ വച്ച് പോകുന്ന പൃഥ്വിരാജിന്‍റെ ചിത്രമാണിത്. ടെൻഷൻ കൂടിയത് കൊണ്ടാണോ ഈ ഭാവമെന്നാണ് പൃഥ്വി, മോഹന്‍ലാല്‍ ഫാന്‍സ് ഒരു പോലെ പറയുന്നത്. ഇത്രയും വലിയ ചിത്രത്തിന്‍റെ സംവിധായകന് തീര്‍ച്ചയായും ടെന്‍ഷനുണ്ടാകുമെന്നാണ് ഒരു വിഭാഗം പറയുന്നു. സിനിമയുടെ കിടിലന്‍ രംഗമാണ് അതാണ്, ദൈവമേ സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ? ഇങ്ങനെ പലതരത്തിലുള്ള കമന്‍റുകള്‍ ഈ ചിത്രത്തിന് കിട്ടുന്നുണ്ട്.

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ലൂസിഫറിന്‍റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ.
മഞ്ജു വാര്യർ ചിത്രത്തിൽ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.