തികച്ചും വ്യത്യസ്തമായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. വിശ്വശാന്തി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു സംഭവം. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞ ശേഷം നടക്കാനൊരുങ്ങുകായിരുന്നു ലാല്‍. അതിനിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ശബരിമല ചോദ്യം ഉയര്‍ന്നത്
കൊച്ചി: സുപ്രീം കോടതി ശബരിമലയില്‍ എല്ലാം സ്ത്രീകള്‍ക്കും പ്രവേശനമനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ച് ദിവസങ്ങള്‍ പിന്നിട്ടു. കേരളത്തിന്‍റെ തെരുവിലും രാഷ്ട്രീയ മനസിലും വിഷയം വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിനിടയിലാണ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ലാലിനോട് വിഷയത്തിലെ അഭിപ്രായം ആരാഞ്ഞത്.
തികച്ചും വ്യത്യസ്തമായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. വിശ്വശാന്തി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു സംഭവം. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞ ശേഷം നടക്കാനൊരുങ്ങുകായിരുന്നു ലാല്‍. അതിനിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ശബരിമല ചോദ്യം ഉയര്‍ന്നത്. തമാശരൂപത്തില്‍ തല്ലാനെന്നോണം കയ്യോങ്ങുകയാരുന്നു ലാല്‍. സിനിമയിലെ സ്വതസദ്ധമായ ശൈലിയിലുള്ളതായിരുന്നു മോഹന്‍ലാലിന്‍റെ പ്രവൃത്തി.
