മലയാളത്തിന്‍റെ മഹാനടന്‍മാരില്‍ ഒരാളായ മുരളി വിടപറഞ്ഞിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം
അഭിനയത്തിന്‍റെ അതിസാന്ദ്രതകൊണ്ട് മലയാളത്തിന്‍റെ വെള്ളിത്തിര എന്നും സമ്പന്നമാണ്. ഓരോ കാലഘട്ടത്തിലും വിസമയിപ്പിക്കാനായി ചിലരെത്തും. ഏറെക്കാലം ചലച്ചിത്ര പ്രേമികളെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് മുരളി. വിസ്മയപ്രകടനങ്ങളുടെ അത്യുന്നതിയില്‍ നില്‍ക്കവെയാണ് ഇതുപോലൊരു ഓഗസ്റ്റ് മാസം ആറാം തിയതി അമ്പത്തി നാലാം വയസ്സില്‍ അരങ്ങൊഴിഞ്ഞ് മുരളി വിടപറഞ്ഞത്.
1954 മെയ് 25 ന് ജനിച്ച മുരളീധരന്‍ പിള്ള മലയാളികളുടെ സ്വന്തം മുരളിയായി പരകായപ്രവേശം നടത്തുകയായിരുന്നു. 1986 ല്‍ തുടങ്ങിയ അഭിനയ ജീവിതം 23 വര്‍ഷക്കാലം നീണ്ടുനിന്നു. രംഗബോധമില്ലാതെ കടന്നുവന്ന മരണം 54 ാം വയസ്സില്‍ ആ ജിവിതവും കൊണ്ടുപോയപ്പോള്‍ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മുരളി ഇന്നും ഇവിടെ ജീവിക്കുന്നു.
2001 ല്‍ നെയ്ത്തുകാരനിലൂടെ ദേശീയ പുരസ്കാരമടക്കം സ്വന്തമാക്കിയ മുരളിയുടെ വിയോഗത്തിന്‍റെ വേദനയത്തില്‍ തന്നെയാണ് ചലച്ചിത്രമേഖല ഇന്നും. മോഹന്‍ലാലടക്കമുള്ളവര്‍ മുരളിക്ക് പ്രണാമം അര്‍പ്പിച്ച് രംഗത്തെത്തി.
