മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തന്പി കണ്ണന്താനം വിടവാങ്ങിയിരിക്കുന്നു. മോഹൻലാല്‍ സൂപ്പര്‍സ്റ്റാറായത് തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലൂടെയായിരുന്നു. തന്റെ കരിയറില്‍ വഴിത്തിരിവായ സംവിധായകൻ ആണ് തമ്പി കണ്ണന്താനം എന്ന് മോഹൻലാലും പറയുന്നു. തമ്പി കണ്ണന്താനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മോഹൻലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവയ്‍ക്കുന്നു.

തന്‍റെ കരിയറിൽ വഴിത്തിരിവായ സംവിധായകന്‍റെ വിയോഗവാർത്ത മോഹൻലാൽ കേട്ടത് കുളു മണാലിയിൽ ഷൂട്ടിംഗിലിരിക്കെയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ സെറ്റിലാണ് ലാലിപ്പോൾ.

മോഹൻലാലിന്റെ വാക്കുകള്‍

പ്രണവിനെ സിനിമയിലെത്തിക്കണമെന്ന് വിചാരിക്കുക പോലും ചെയ്തിട്ടില്ലാതിരുന്ന കാലത്ത്, നിർബന്ധം പിടിച്ച്, ഒന്നാമനിലൂടെ സിനിമയില്‍ അഭിനയിച്ചത് തമ്പി കണ്ണന്താനമാണ്. ജ്യേഷ്ഠതുല്യനാണ് അദ്ദേഹം. തന്പിച്ചേട്ടനുമായി സിനിമാജീവിതത്തിലല്ല, വ്യക്തിപരമായിത്തന്നെ ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്നു. രാജാവിന്‍റെ മകന്‍റെ രണ്ടാം ഭാഗം ചെയ്യണമെന്നത് ഞങ്ങളുടെയൊക്കെ ആഗ്രഹമായിരുന്നു. പലതവണ അതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നിട്ടില്ല. ഒന്നും നടന്നില്ല. ഇപ്പോൾ ഇനി അദ്ദേഹം ഇല്ല എന്ന് കേൾക്കുന്പോൾ, എന്താണ് പറയേണ്ടതെന്നറിയില്ല. ദുഃഖമുണ്ട്, ഒരുപാട്.