40 വര്‍ഷങ്ങള്‍ നീണ്ട യാത്രയില്‍ തനിക്കൊപ്പം നിന്ന ഓരോരുത്തരോടും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാൽ ആരാധകരുമായി സന്തോഷം പ​ങ്കുവച്ചത്. 

നടന്‍ മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച ആഹ്ലാദം ആരാധകരുമായി പങ്കുവച്ചു. 40 വര്‍ഷങ്ങള്‍ നീണ്ട യാത്രയില്‍ തനിക്കൊപ്പം നിന്ന ഓരോരുത്തരോടും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാൽ ആരാധകരുമായി സന്തോഷം പ​ങ്കുവച്ചത്. 

മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം-

നാല്പതുവര്‍ഷം നീണ്ട സിനിമാറ്റിക് യാത്രയാണ് എന്നെ സംബന്ധിച്ചിടത്തോളം ഇത്.... ഈ യാത്രയില്‍ ആയിരക്കണക്കിന് ആളുകളെയും അഭ്യുദയകാംക്ഷികളെയും ഞാന്‍ കണ്ടുമുട്ടി. സിനിമാസെറ്റുകളിലെ ലൈറ്റ് ബോയ് മുതല്‍ താരാപഥത്തില്‍ വിഹരിക്കുന്നവര്‍ വരെ. വെള്ളിത്തിരയില്‍ എന്നെ കണ്ട സാധാരണക്കാരായ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും മുതല്‍ അസാധാരണ വ്യക്ത്വിത്വങ്ങള്‍ വരെ...അവരുടെ സ്നേഹവും അനുഗ്രഹവും പിന്തുണയുമാണ്, അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ ഓരോ ദിവസവും എന്നെ പ്രേരിപ്പിച്ചത്, എനിക്കു പ്രചോദനമായത്. എനിക്ക് ലഭിച്ച ഈ അംഗീകാരം അവര്‍ ഓരോരുത്തര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു, അതില്‍ ഞാന്‍ ധന്യനാണ്. 
എന്റെ ഈ യാത്രയില്‍ ഭാഗമായ എല്ലാവരോടും എനിക്ക് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ട്.

പോയവർഷങ്ങളിൽ മലയാള സിനിമയുടെ ബജറ്റ്/കളക്ഷൻ സങ്കൽപങ്ങളെ മാറ്റി മറിച്ച താരം മലയാളത്തിന് അപ്പുറം കടന്നും തന്റെ പ്രതിഭയെ അറിയിച്ചു. മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയുടെ സൂപ്പർതാരമായി തിളങ്ങുന്ന മോഹൻലാൽ പത്മഭൂഷൺ പുര്സകാരവാർത്ത അറിയുമ്പോൾ ഹൈദരാബാദിൽ പ്രിയ​ദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു.