കൊച്ചി: മലയാള സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുലി മുരുകന്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഇതിനകം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ട്രെയിലറിനും ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത് പുലി മുരുകന് വേണ്ടി മോഹന്‍ലാല്‍ പ്രതിഫലം കുറച്ചു.
അതിനിടയില്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ് എടുക്കുന്നതിന് മോഹന്‍ലാല്‍ എടുത്ത കഷ്ടപ്പാടുകള്‍ സംവിധായകന്‍ വൈശാഖ് അടുത്തിടെ ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. പനിയുള്ള ദിവസം ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് മോഹന്‍ലാല്‍ ക്ലൈമാക്സ് രംഗങ്ങള്‍ പുറത്തുവിട്ടത്.
