ഡാന്‍സിനിടെ ലാലേട്ടന്‍ വീണു, ഹണി റോസിനെ ട്രോളി ആരാധകര്‍
താരസംഘടനയുടെ മെഗാ ഷോയില് കഴിഞ്ഞ ദിവസം ഡാന്സ് കളിക്കുന്നതിനിടെ മോഹന്ലാല് തെന്നി വീണതാണ് സോഷ്യല് മീഡിയയിലെ ഇന്നത്തെ പ്രധാന ചര്ച്ചാവിഷയം. ആദ്യം ഹണി റോസ് വീഴുകയും ഹണി റോസിനെ തടഞ്ഞ് മോഹന്ലാല് വീഴുകയായിരുന്നു എന്നുമാണ് ആരാധകര് പറയുന്നത്. സംഭവത്തിന്റേത് എന്ന തരത്തല് മെഗാഷോയുടെ ഭാഗമായി സ്ഥാപിച്ച സ്ക്രീനില് നിന്ന് മൊബൈലില് പകര്ത്തിയ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
എന്നാല് വീഴ്ചയില് മോഹന്ലാലിന് എന്തെങ്കിലും പരിക്കു പറ്റിയോ എന്നായിരുന്നു ആരാധകരുടെ പ്രധാന ആശങ്ക എന്നാല് രാവിലെ തന്നെ മോഹന്ലാല് തന്റെ പുതിയ ചിത്രം പങ്കുവച്ചതോടെ ആശങ്കകള് അകന്നു. തുടര്ന്ന് സോഷ്യല് മീഡിയ ചര്ച്ചകള് ഈ രീതിയിലേക്ക് വഴിമാറി...

'ആദ്യം വീണത് ഹണി റോസ് . ഹണി റോസിനെ തട്ടി ലാലേട്ടന് വീണു.പക്ഷേ ആദ്യം എഴുന്നേറ്റത് ലാലേട്ടന് .
ഇതിപ്പോ ആര്ക്കാ വയസ്സായെ '

'ഇന്നലെ നടന്ന അമ്മമഴവിൽ മെഗാഷോയിൽ ലാലേട്ടൻ വീണതിൽ സങ്കടം ഉണ്ട് വീണ്ടും എഴുന്നേറ്റു ഡാൻസ് കളിച്ചതിൽ അഭിമാനവും രോമാഞ്ചവും ലാലേട്ടാ ബിഗ് സല്യൂട്ട്'

ഇങ്ങനെ പോകുന്നു സോഷ്യല് മീഡിയയിലെ പോസ്റ്റുകള്. അവയില് ഹാഷ്ടാഗ് പോലെ പ്രചരിക്കുകയാണ് ഇനി പറയുന്ന പോസ്റ്റ്. ഇതിനോടകം നിരവധി പേരാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ലാലേട്ടൻ വീണതിൽ സങ്കടം..... വീണ്ടും എഴുന്നേറ്റു ഡാൻസ് കളിച്ചതിൽ അഭിമാനവും രോമാഞ്ചവും ലാലേട്ടാ'
ഇതിനെല്ലാം പുറമെ ഹണി റോസിനെ ട്രോളുന്നവരും കുറവല്ല. ആദ്യം വീണത് ഹണി റോസ് . ഹണി റോസിനെ തട്ടി ലാലേട്ടന് വീണു.പക്ഷേ ആദ്യം എഴുന്നേറ്റത് ലാലേട്ടന് . ഇതിപ്പോ ആര്ക്കാ വയസ്സായെ തുടങ്ങിയ ട്രോളുകളുമായാണ് ആരാധകര് ഹണി റോസിനെ കളിയാക്കുന്നത്.
