ഷോയെ കുറിച്ച് ചോദിച്ചവര്‍ക്കാണ് ആദ്യം മോഹന്‍ലാല്‍ മറുപടി നല്‍കിയത്. ഇതില്‍ ഷോ സ്ക്രിപ്റ്റ‍ഡ് ആണോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടത്. ഷോ സ്ക്രിപ്റ്റഡ് അല്ലെന്നും താന്‍ ഒരോ സമയത്തും അവരുടെ മറുപടിക്കനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. സോഷ്യല്‍ മീഡിയയിലാണ് ഏറ്റവും കൂടുതല്‍ ബിഗ് ബോസ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുപോലെ ബിഗ് ബോസ് നല്ലൊരു ശതമാനം പേര്‍ ഹോട് സ്റ്റാറിലാണ് കാണുന്നതും. അവരെ ലക്ഷ്യമിട്ടാണ് സോഷ്യല്‍ മീഡിയയുടെ സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ശ്രദ്ധിച്ച് മോഹന്‍ലാല്‍ അതിന് ഉത്തരം നല്‍കുന്നത്. അത്തരത്തില്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് മോഹന്‍ലാല്‍. 

ഷോയെ കുറിച്ച് ചോദിച്ചവര്‍ക്കാണ് ആദ്യം മോഹന്‍ലാല്‍ മറുപടി നല്‍കിയത്. ഇതില്‍ ഷോ സ്ക്രിപ്റ്റ‍ഡ് ആണോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടത്. ഷോ സ്ക്രിപ്റ്റഡ് അല്ലെന്നും താന്‍ ഒരോ സമയത്തും അവരുടെ മറുപടിക്കനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വേര്‍പാടുകള്‍ വേദനാജനകമാണ്. പുറത്തുപോകുന്നവര്‍ എന്നെ മനസിലാക്കിയില്ലല്ലോ എന്ന് കരുതി കരയുന്നത് കാണാറുണ്ട്, എനിക്കും സങ്കടം വരാറുണ്ട്, പക്ഷെ എന്‍റെ സങ്കടത്തിന് ഇവിടെ സ്ഥാനമില്ല. ബിഗ് ബോസില്‍ ഓണമുണ്ടാകുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടാകുമെന്നും, വലിയ വലിയ സര്‍പ്രൈസുകള്‍ അവരെ കാത്തിരിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനസിന്‍റെ ശുദ്ധീകരണായി മാറുന്ന ഷോയാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.