മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും 28 വിവാഹവാര്‍ഷികമാണിത്. ഭാര്യ സുചിത്രയുടെ മുഖത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ഈ ദിനത്തില്‍ ആദ്യം മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ആരാധകര്‍ക്കായി നെഞ്ചോട് ചേര്‍ക്കാന്‍ മനോഹരമായ വിഡിയോയും. 

ഭാര്യയ്ക്ക് സമ്മാനമായി പ്രണയഗാനം ആലപിക്കുന്ന മോഹന്‍ലാല്‍ ഭാര്യയ്ക്ക് സ്‌നേഹചുംബനവും നല്‍കുന്നു. കാവാലം ചുണ്ടന്‍ എന്ന സിനിമയില്‍ ദേവരാ!ജന്‍ സംഗീതം പകര്‍ന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിക്കുന്നത്. വിയറ്റ്‌നാമില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കള്‍ക്കൊപ്പമാണ് വിവാഹവാര്‍ഷികാഘോഷങ്ങള്‍.
1988 ഏപ്രില്‍ 28ന് ഒരു വ്യാഴാഴ്ചയായിരുന്നു ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.