മോഹന്‍ലാലിന്‍റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനം നല്‍കുന്നതാണെന്നുമുള്ള കുറിപ്പോടൊണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചത്
തിരുവനന്തപുരം: പ്രതിസന്ധി കാലത്ത് കേരളത്തിനൊപ്പം നില്‍ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. പ്രതിസന്ധികള്‍ നേരിട്ട സമയത്ത് കേരള സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതിന് ഞങ്ങളുടെ നന്ദി. ഒപ്പം കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് എല്ലാ പിന്തുണയും ഉറപ്പും നല്‍കിയതിനും നന്ദി പറയുന്നതായി മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.
താങ്കളെ ശ്രവിച്ചതും തന്‍റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചതും അഭിമാനകരമാണെന്നും മോഹന്‍ലാല്‍ കുറിച്ചു. നേരത്തെ, തന്നെ സന്ദര്‍ശിച്ച മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മോഹന്‍ലാലിന്‍റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനം നല്‍കുന്നതാണെന്നുമുള്ള കുറിപ്പോടൊണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലാണ് ആര്‍എസ്എസ് എന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
