ഈ ട്രിബ്യൂട്ട് വീഡിയോയ്ക്ക് പുറകില്‍ ഒരു കാരണവും ഉണ്ട്.

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന് അടുത്തിടയായി ട്രിബ്യൂട്ടുകളുടെ മേളമാണ്. 'ചങ്കിനകത്ത് ലാലേട്ടന്‍', 'ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്' എന്നീ ഗാനങ്ങള്‍ പുറത്തിറങ്ങിയതിന് ശേഷം എല്ലായിടത്തും മോഹന്‍ലാല്‍ വിസ്മയമാണ്. അക്കൂട്ടത്തില്‍ അങ്ങ് ഓസ്ട്രേലിയില്‍ നിന്നും എത്തിയിട്ടുണ്ട് ഒരു കിടിലന്‍ ട്രിബ്യൂട്ട് ഡാന്‍സ് വീഡിയോ. ഇത് പക്ഷേ അവിടത്തെ കുട്ടി ആരാധകരുടെ വകയാണ്. ഈ ട്രിബ്യൂട്ട് വീഡിയോയ്ക്ക് പുറകില്‍ ഒരു കാരണവും ഉണ്ട്. 

താര രാജവിന്‍റെ വരവിനായി കാത്തിരിക്കുകയാണ് ഓസ്ട്രേലിയയിലെ മലളായി സമൂഹം. അതിന്‍റെ ഭാഗമായാണ് ഇവിടത്തെ മലയാളി കൂട്ടായ്മയായ എജിഡിസി ലാലേട്ടനായി ഒരു മാസ് ഡെഡിക്കേഷന്‍ ഡാന്‍സ് വീഡിയോ തന്നെ ചിത്രീകരിച്ചത്. വീഡിയയില്‍ അഞ്ച് വയസിനും പത്ത് വയസിന് മധ്യ പ്രായമുളള കുഞ്ഞുങ്ങളാണ് താരങ്ങള്‍. വീഡിയോയില്‍ ലാലേട്ടന്‍റെ നിരവധി ഗാനങ്ങള്‍ക്ക് ചുവടുവെയ്ക്കുകയാണ് കുട്ടിതാരങ്ങള്‍. 

വീഡിയോ