ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് വളരയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ്. 8കെ റെസലൂഷനിലാകും ചിത്രം പുറത്തിറങ്ങുക. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആദ്യമായാണ് പൂര്‍ണമായും 8കെയില്‍ ഒരു ഇന്ത്യന്‍ ചിത്രം എത്തുന്നത്.
റെഡ് ഹീലിയം 8കെ ക്യാമറയാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. ത്രില്ലര്‍ ശ്രേണിയിലുള്ള ചിത്രത്തില്‍ വിഎഫ്എക്‌സിനും പ്രാധാന്യമുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ സംഘടന സംവിധായകനായ പീറ്റര്‍ ഹെയിനാണ് വില്ലനിലും ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.
മഞ്ജു വാരിയര്‍ നായികയാകുന്ന ചിത്രത്തില്‍ തമിഴ് താരം വിശാലും ഹാന്‍സിക മോട്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ഇരുവരും മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്തനായാണ് എത്തുന്നത്. മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇതിന് മുന്‍പ് ഒന്നിച്ചത്. ചിത്രം മെയില്‍ തീയേറ്ററുകളില്‍ എത്തും.
