മോഹന്‍ലാലും ലാല്‍ ജാസും ആദ്യമായി ഒന്നിക്കുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മോഹന്‍ലാല്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് പ്രൊഫസറായിട്ടാണ് അഭിനിയിക്കുന്നത്. ബെന്നി പി നായരമ്പലം ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അങ്കമാലി ഡയറീസ് ഫെയിം അന്ന രാജനാണ് നായിക. മേരി എന്ന അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് അന്ന രാജന്‍ അഭിനയിക്കുന്നത്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, സലിം കുമാര്‍, കലാഭാവന്‍ ഷാജോണ്‍, സിദ്ദിഖ്, അലന്‍സിയര്‍ ലി ലോപസ്, ശരത് കുമാര്‍ തുടങ്ങിയവര്‍ സിനിമയിലുണ്ടാകും.