മോഹൻലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. എന്തായാലും സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടെ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകളും പുറത്തുവരികയാണ്.

ഒരു രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഇന്ദ്രജിത്ത്, ടൊവിനോ, കലാഭാവൻ ഷാജോണ്‍, സുനില്‍ സുഗത, സായ് കുമാര്‍, മാലാ പാര്‍വതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യരാണ് നായിക. വില്ലനായി വിവേക് ഒബ്റോയി അഭിനയിക്കും. മുരളി ഗോപിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ സംഗീതസംവിധായകൻ ദീപക് ദേവ് ആണ്.