36 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ
കേന്ദ്ര കായികമന്ത്രി രാജ്യവര്ധന് സിങ് റാത്തോഡ് ആരംഭിച്ച ഫിറ്റ്നസ് ചലഞ്ച് അടുത്തിടെ സോഷ്യല് മീഡിയയില് ഏറ്റവും വിജയം കണ്ട ക്യാംപെയ്നുകളില് ഒന്നാണ്. സിനിമാ, കായികതാരങ്ങള് വെല്ലുവിളിക്കപ്പെട്ടതോടെയാണ് ക്യാംപെയ്നിന്റെ ജനപ്രീതി വര്ധിച്ചത്. ഹൃത്വിക് റോഷനിലും വിരാട് കോലിയിലും സൈന നേവാളിലും ആരംഭിച്ച ചലഞ്ച് മോഹന്ലാലിലേക്കും ജൂനിയര് എന്ടിആറിലേക്കും സൂര്യയിലേക്കും പൃഥ്വിരാജിലേക്കുമൊക്കെ എത്തി. മെയ് 30ന് ചലഞ്ച് ഏറ്റെടുത്ത മോഹന്ലാല് വര്ക്കൗട്ട് ചെയ്യുന്നതിന്റെ ഒരു ഫോട്ടോ ആയിരുന്നു ട്വിറ്ററില് ആദ്യം പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ജിമ്മില് വെയ്റ്റ് ഉയര്ത്തുന്നതിന്റെ വീഡിയോ തന്നെ പോസ്റ്റ് ചെയ്തിരിക്കുകയാണ് മോഹന്ലാല്. 36 സെക്കന്റ് ദൈര്ഘ്യമുള്ളതാണ് വീഡിയോ.
