ഇത്തിക്കരപ്പക്കിയുടെ പുതിയ ചിത്രം വൈറല്‍
ആരാധകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി. മലയാളത്തിന്റെ സൂപ്പര് താരം മോഹന്ലാലും യുവഹൃദയങ്ങള് കീഴടക്കിയ നിവിന് പോളിയും ഒന്നിച്ചെത്തുന്ന ചിത്രം. ഇരുവരും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇത്തിക്കര പക്കിയുടെയും കായംകുളം കൊച്ചുണ്ണിയുടെയും ചിത്രങ്ങള് ആരാധകര്ക്കായി താരങ്ങള് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തില് പ്രധാന കഥാപാത്രമായ ഇത്തിക്കര പക്കിയായി എത്തുന്ന മോഹന്ലാലിന്റെ പുതിയ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. മോഹന്ലാല് തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു മരക്കുറ്റിയില് കാലുയര്ത്തി വച്ച് തലയെടുപ്പോടെ നിക്കുകയാണ് ഇത്തിക്കരപ്പക്കി. ഈ ചിത്രവും ആരാധകര് നെഞ്ചിലേറ്റിക്കഴിഞ്ഞു.
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില് റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. പുതിയ കൊച്ചുണ്ണിയായി അവതരിക്കുന്നത് നിവിന് പോളിയാണ്. തെന്നിന്ത്യന് താരം പ്രിയ ആനന്ദാണ് നായികയാകുന്നത്.
ബാബു ആന്റണി, സണ്ണി വെയ്ന്, മണികണ്ഠന് ആചാരി, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്.
കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നത് ഇത് രണ്ടാം തവണയാണ്. 1966ല് പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയില് സത്യനായിരുന്നു കൊച്ചുണ്ണിയായത്.
