മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത് 45 ദിവസത്തെ ഡേറ്റ്
മോഹന്ലാലും രഞ്ജിത്തും ഒരുമിക്കുമ്പോള് പ്രേക്ഷകര്ക്കിടയില് എപ്പോഴും ഒരു കാത്തിരിപ്പുണ്ട്. ലോഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം യുകെയില് ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ പേര് പുറത്തുവിട്ടത് ഏതാനും ദിവസങ്ങള്ക്ക് മുന്പാണ്. ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങള് ചേര്ത്ത്, ഡ്രാമാ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്. സിനിമയുടെ ചിത്രീകരണത്തില് പങ്കെടുക്കുന്നതിന്റെ ആവേശം പങ്കിടുകയാണ് മോഹന്ലാല്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആശ ശരത്തിനൊപ്പം യുകെ ലൊക്കേഷനില് നിന്ന് മോഹന്ലാല് ഒരു വീഡിയോ തന്റെ സോഷ്യല് മീഡിയ അക്കൗണ്ടുകളിലൂടെ ഷെയര് ചെയ്തിട്ടുണ്ട്. വലിയ എക്സൈറ്റ്മെന്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നതെന്ന് ഇരുവരും പറയുന്നു.
മോഹന്ലാലിന്റെ പുതിയ മാജിക്ക് എന്നായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്കിനൊപ്പം രഞ്ജിത്തിന്റെ വാഗ്ദാനം. മെയ് 14ന് ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വര്ണചിത്ര ഗുഡ് ലൈന് പ്രൊഡക്ഷന്സിന്റെയും ലില്ലിപാഡ് മോഷന് പിക്ചേഴ്സിന്റെയും ബാനറില് എംകെ നാസ്സറും മഹാ സുബൈറും ചേര്ന്നാണ് ചിത്രത്തിന്റെ നിര്മ്മാണം.

നേരത്തേ 'പുത്തന്പണ'ത്തിന് ശേഷമുള്ള രഞ്ജിത്ത് പ്രോജക്ട് മണിയന്പിള്ള രാജുവിന്റെ മകന് നിരഞ്ജ് നായകനാവുന്ന ചിത്രമെന്നായിരുന്നു കേട്ടിരുന്നത്. ലണ്ടന് പ്രധാന ലൊക്കേഷനായി പറയപ്പെട്ടിരുന്ന ചിത്രത്തില് പിന്നീട് അതിഥിതാരമായി മോഹന്ലാല് എത്തുമെന്നും വാര്ത്തകള് പുറത്തുവന്നു. എന്നാല് പിന്നീട് ഒരു മുഴുനീള മോഹന്ലാല് പ്രോജക്ടിലേക്ക് രഞ്ജിത്ത് എത്തുകയായിരുന്നു. 45 ദിവസത്തെ ഡേറ്റാണ് ചിത്രത്തിന് മോഹന്ലാല് നല്കിയിരിക്കുന്നത്.
