കൊച്ചി: റെഡ് ചില്ലീസ്, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മൃദുല മുരളി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. തിക്മനുഷു ദുലിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നടി അരങ്ങേറുന്നത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷമാണ് നടി കൈകാര്യം ചെയ്യുന്നത്. കുനാല്‍ കപൂര്‍, മോഹിത് മര്‍വാ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്.