പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 11400 കോടി തട്ടിയ കേസിലെ പ്രധാന പ്രതിയായ നീരവ് മോദിക്കെതിരെ കൂടുതല്‍ ബോളിവുഡ് സുന്ദരികള്‍ രംഗത്ത്. ബിപാഷ ബസു, കങ്കണ റണാവത്ത്, പ്രിയങ്ക ചോപ്ര എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. മോദിയുടെ വജ്രാഭരണ കമ്പനിക കരാര്‍ ലംഘനം നടത്തിയെന്നാണ് ഇവരുടെ ആരോപണം.
കരാര്‍ കാലത്തിനു ശേഷവും ചിത്രങ്ങള്‍ ഉപയോഗിച്ചെന്നും ഇതുവരെ പണം നില്‍കിയിട്ടില്ലെന്നുമാണ് നടിമാര്‍ പറയുന്നത്. നീരവിന്‍റെ ആഗോള അംബാസിഡറായിരുന്ന പ്രിയങ്ക ചോപ്രയാണ് ആദ്യം രംഗത്തെത്തിയത്. കരാര്‍ അവസാനിപ്പിക്കാനുള്ള നിയമോപദേശവും പ്രിയങ്ക തേടിയെന്നാണഅ റിപ്പോര്‍ട്ടുകള്‍. നീരവിന്റെ ഗീതാഞ്ജലി ജെംസ് എന്ന ബ്രാന്‍ഡിന്റെ അംബാസിഡായിരുന്നു കങ്കണ. മറ്റൊരു ബ്രാന്‍ഡായ ഗിലിയുടെ അംബാസിഡറായിരുന്നു ബിപാഷ.
