മോര്‍ഗന്‍ ഫ്രീമാന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകരായ സ്ത്രീകളോട് ഹോളിവുഡ് താരം മോര്ഗന് ഫ്രീമാന് ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങള് പുറത്ത്. ഫ്രീമാനെതിരെ എട്ട് സ്ത്രീകള് പരാതിയുമായി രംഗത്തത്തിയതിന് പിന്നാലെയാണ് സ്ത്രീകളോടുള്ള മോശം പെരുമാറ്റം വ്യക്തമാക്കുന്ന വീഡിയോകള് വെബ്സൈറ്റ് പുറത്തുവിട്ടത്.
ഗോള്ഡന് ഗ്ലോബും ഓസ്കറുമടക്കം നേടി ഹോളിവുഡ് സിനിമാപ്രേമികളുടെ മനം കവര്ന്ന നടന്. പക്ഷേ യഥാര്ത്ഥ ജീവിതത്തില് സ്ത്രീകളോടുള്ള മോശം പെരുമാറ്റം വാര്ത്തകളില് നിറഞ്ഞതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് മോര്ഗന് ഫ്രീമാന്. എന്റര്ടെയ്ന്മെന്റ് ടുനൈറ്റ് വെബ്സൈറ്റിനായി ഫ്രീമാനെ അഭിമുഖം ചെയ്യാനെത്തിയ സ്ത്രീകളോടുള്ള മോശമായി പെരുമാറുന്നതാണ് ദൃശ്യങ്ങളിള് വ്യക്തമാകുന്നത്.
അഭിമുഖം ചെയ്യാനെത്തിയ സ്ത്രീകളുടെ വസ്ത്രങ്ങളുടെ വലിപ്പത്തെ കുറിച്ചടക്കം വഷളന് ചിരിയോടെ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു സ്ത്രീയോട് വിവാഹിതയാണോ എന്ന് ചോദിച്ചുകൊണ്ട് പരിചയപ്പെട്ട ശേഷം, അഭിമുഖം തുടങ്ങും മുമ്പും ശേഷവും മോശം കമന്റ് പറയുന്നതും ദൃശ്യത്തിലുണ്ട്. മോര്ഗന് ഫ്രീമാന് ലൈംഗികാതിക്രമം നടത്തിയെന്ന് 8 സ്ത്രീകള് സിഎന്എന്നിനോടാണ് വെളിപ്പെടുത്തിയത്. ഒരു പ്രൊഡക്ഷന് അസിസ്റ്റന്റ് പറഞ്ഞത് മോശമായി പെരുമാറിയ ഫ്രീമാന് തന്റെ പാവാട പൊക്കാന് ശ്രമിക്കുക വരെ ചെയ്തെന്നാണ്. ആരോടും മനപൂര്വ്വം മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ പെരുമാറ്റത്തില് ആര്ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് ഫ്രീമാന് രംഗത്തെത്തിയിരുന്നു. എണ്പതോളം സ്ത്രീകളുടെ പരാതികളെ തുടര്ന്ന് ഹോളിവുഡ് നിര്മ്മാതാവ് ഹാര്വി വെയ്ന്സ്റ്റീനെ ന്യൂയോര്ക്ക് പൊലീസ് അറസ്റ്റ് ചെയ്തത് പോലെ , ഫ്രീമാനെതിരെയും നിയമനടപടികളുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
