താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ഹോളിവുഡ് നടന്‍ ജോര്‍ജ്ജ് ക്ലൂണിയാണെന്നും തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര. ഒരു അന്യഭാഷ മാധ്യമത്തിന് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് നയന്‍സിന്റെ വെളിപ്പെടുത്തല്‍. 

വിക്രമിനൊപ്പം ഇരുമുരുകന്‍, കാര്‍ത്തിയ്‌ക്കൊപ്പം കശ്‌മോര, ഫഹദിനും ശിവകാര്‍ത്തികേയനുമൊപ്പം മോഹന്‍ രാജ ചിത്രം,തെലുങ്കില്‍ ബാബു ബന്‍ഗാരത്തിനൊപ്പം ചിരഞ്ജീവി ചിത്രം ഇങ്ങനെ തെലുങ്കിലും തമിഴിലും വന്‍ തിരക്കിലാണ് ഈ മലയാളി നടി. ഇതിനിടയില്‍ തന്റ വിഹാവ സ്വപ്നങ്ങളും നയന്‍സ് പങ്കുവയ്ക്കുന്നു.

12 വര്‍ഷമായി സിനിമരംഗത്ത് തുടരുന്ന താന്‍, വിശ്വാസവും, കഠിനാധ്വാനവും കൊണ്ടാണ് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കുന്നത് എന്ന് നയന്‍സ് പറയുന്നു. ഒരു കുടുംബ ജീവിതം താനും ആഗ്രഹിയ്ക്കുന്നെന്ന് പറയുന്ന നയന്‍സ്. വിവാഹ ജീവിതത്തില്‍ എനിക്ക് വിശ്വാസമുണ്ടെന്ന് അടിവരയിടുന്നു. ഒരിക്കല്‍ വിവാഹം ഉണ്ടാവും. പക്ഷെ അത് എപ്പോള്‍ നടക്കുമെന്നോ പറയാന്‍ കഴിയില്ല നയന്‍സ് അവസാനിപ്പിക്കുന്നു.