വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ച് ആരും തുറന്ന് പറയാന്‍ മടിക്കുന്ന കാര്യമാണ്. ഭൂരിപക്ഷം രക്ഷിതാക്കള്‍ക്കും മക്കളോട് ഇതേക്കുറിച്ച് സംസാരിക്കാന്‍ വിമുഖതയാണ്. മക്കള്‍ വളര്‍ന്നു വരുമ്പോള്‍ ഇതൊക്കെ തനിയെ മനസിലാക്കിക്കൊള്ളും എന്നതാണ് പല രക്ഷിതാക്കളുടേയും നിലപാട്. രക്ഷിതാക്കളോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പല അബദ്ധങ്ങളിലും ചെന്നു ചാടാറുണ്ട്.
ഇത്തരത്തിലുള്ള അമ്മ, മകള്‍ ബന്ധത്തില്‍ നിന്ന് ഏറെ വ്യത്യസ്തരായ ഒരു അമ്മയേയും മകളേയും കുറിച്ചാണ് ദ ഗുഡ്‌ഗേള്‍ എന്ന ഹ്രസ്വചിത്രം പറയുന്നത്. പൊതുസമൂഹത്തിന് മുന്നില്‍ ഒരമ്മയ്ക്കും പൊറുക്കാനാകാത്ത തെറ്റ് ചെയ്തിട്ടും മകളെ കൈവിടാതെ കൂടെ നില്‍ക്കുന്ന ഒരു അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ചും അമ്മയും മകളും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
