മുംബൈ: കരിന കപൂര്‍ ഗര്‍ഭിണിയായതാണു ദേശീയ മാധ്യമങ്ങള്‍ അടക്കം പ്രധാനവാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കരീന തന്നെ ഇതിനെതിരെ രംഗത്ത് എത്തി. തന്‍റെ ഗര്‍ഭം ഒരു ദേശീയ സംഭവമായി കാണരുത്, ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും സാധാരണമാണ്. അല്ലാതെ എന്റെ ഗര്‍ഭത്തിനു മാത്രം വലിയ പ്രത്യേകതയില്ല. ഇത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രധാന്യം കൊടുക്കേണ്ടതില്ലെന്നും താരം പറഞ്ഞു. 

തന്‍റെ ഗര്‍ഭധാരണം വലിയ സംഭവമായി കാണുന്ന രീതി അവസാനിപ്പിക്കണം എന്നും കരീന മാധ്യമങ്ങളോടു പറഞ്ഞു. ഗര്‍ഭിണിയായ ശേഷം ഏറ്റെടുത്ത പ്രോജക്റ്റുകള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുമോ? കുട്ടികളായ ശേഷം അഭിനയം തുടരുമോ എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇല്ല, ജോലിയുമായി മുന്നോട്ടു പോകും എന്നും കരീന മാധ്യമങ്ങളോടു പറഞ്ഞു.