എംഎസ് ധോണി എന്ന ക്യാപ്റ്റന്‍ 'കൂള്‍'  മാത്രമല്ല, ഒന്നാന്തരം ഡാന്‍സറുമാണ്. കളിക്കളത്തിലെ മിന്നും പ്രകടനം മാത്രമല്ല തന്റെ പക്കലുള്ളതെന്നാണ് ധോണിയുടെ ഡാന്‍സ് വീഡിയോ പറയുന്നത്. ക്യാപ്റ്റന്‍ കൂളിന്റെ ലുങ്കി ഡാന്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

ക്രിക്കറ്റ് പോലെ തന്നെ ഡാന്‍സിലും താരമാണ് ധോണിയെന്ന് ആരാധകര്‍ പുറത്തു വിട്ട വീഡിയോയില്‍ കാണാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിവിഎസ് ബൈക്കിന്റെ പരസ്യ ചിത്രീകരണത്തിനെടുത്ത വീഡിയോ ആണിത്. പ്രഭുദേവയും ധോനിക്കൊപ്പം പരസ്യത്തില്‍ എത്തുന്നു.  പ്രഭുദേവ തന്നെയാണ് പരസ്യത്തിനായി ധോനിയെ ഡാന്‍സ് പഠിപ്പിച്ചത്.