അമ്മയുടെ മരണവാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംതാസിന്‍റെ മകള്‍ തന്യ. 

സിനിമാ താരങ്ങളുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് പതിവ് കാഴ്ചയാണ്. അതില്‍ ഒടുവിലത്തേത് ബോളിവുഡ് നടി മുംതാസിന്‍റെയാണ്. അതേസമയം, അമ്മയുടെ മരണവാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംതാസിന്‍റെ മകള്‍ തന്യ. 

അമ്മയുടെ ആരാധകരോട് തനിക്ക് പറയാനുളളത് ഈ വാര്‍ത്തകളില്‍ യാതൊരു സത്യവും ഇല്ല എന്നുമാത്രമല്ല അമ്മ ഇപ്പോള്‍ തനിക്കൊപ്പം ആരോഗ്യവതിയായി ഉണ്ടെന്നും തന്യ പറഞ്ഞു. കൂടാതെ മുംതാസിന്‍റെ ചിത്രവും തന്യ പോസ്റ്റ് ചെയ്തു. തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് തന്യ ഇക്കാര്യം പറഞ്ഞത്. കുടുംബത്തോടൊപ്പം ലണ്ടനിലാണ് മുംതാസ് ഇപ്പോള്‍ താമസിക്കുന്നത്. 

1970കളില്‍ ബോളിവുഡില്‍ ശ്രദ്ധ നേടിയ നടിയായിരുന്നു മുംതാസ്. മേള, അപരാധ്, നഗിന്‍, ആപ് കി കസം, റാം ഓര്‍ ശ്യം, ഖിലോന തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

View post on Instagram

View post on Instagram