യുവന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്ന ഗാനം ആദ്യ ഒരു മിനിറ്റ് കേട്ടപ്പോള്‍ത്തന്നെ ഇത് പ്രത്യേകതകളുള്ള ഒന്നാണെന്ന് മനസിലായെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ പറയുന്നു. ഒപ്പം പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ ധനുഷ് നൃത്തം ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചെന്നും. 

പ്രഭുദേവയുടെ സ്റ്റെപ്പുകള്‍ എക്കാലത്തും സിനിമാപ്രേമികളില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ അദ്ദേഹത്തിലെ കൊറിയോഗ്രഫര്‍ സ്‌ക്രീനില്‍ അത്ഭുതം സൃഷ്ടിച്ചത് മാരി 2ലെ 'റൗഡി ബേബി' എന്ന ഗാനത്തിലാണ്. നൃത്തരംഗങ്ങളില്‍ നേരത്തേ മികവ് തെളിയിച്ചിട്ടുള്ള ധനുഷിനെയും സായ് പല്ലവിയെയും മികവോടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് പ്രഭുദേവ. യുട്യൂബില്‍ തരംഗം തീര്‍ത്ത ഗാനത്തിന് ഇതിനകം 261 മില്യണ്‍ ക്ലിക്കുകളാണ് ലഭിച്ചത്. ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

Add Asianetnews as a Preferred SourcegooglePreferred

യുവന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്ന ഗാനം ആദ്യ ഒരു മിനിറ്റ് കേട്ടപ്പോള്‍ത്തന്നെ ഇത് പ്രത്യേകതകളുള്ള ഒന്നാണെന്ന് മനസിലായെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ വീഡിയോയില്‍ പറയുന്നു. ഒപ്പം പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ ധനുഷ് നൃത്തം ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചെന്നും. പ്രഭുദേവയാണ് നൃത്തസംവിധായകനെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഭയമാണ് തോന്നിയതെന്ന് പറയുന്നു സായ് പല്ലവി.